April 28, 2024

ഡെങ്കിപ്പനി മാസാചരണത്തിന് വയനാട് ‘ജില്ലയിൽ തുടക്കമായി

0
Img 20190621 Wa0202.jpg
. ഡെങ്കിപ്പനി മാസാചരണ ജില്ലാതല പരിപാടി പുൽപ്പള്ളിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. എസ്.  ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.  ഗുരുതരമായ ഒരു രോഗവും ആർക്കും വരാതിരിക്കട്ടെ എന്നും ഒരു രോഗിയേയും കിടത്തി ചികിത്സിക്കാൻ ഇടവരാത്ത ഐ.പി. ബ്ലോക്ക് ആണ് നമ്മുടെ ലക്ഷ്യം എന്നും  ആയതിനായുള്ള  ബോധവൽക്കരണ പ്രവർത്തനങ്ങളിൽ  നമ്മളെല്ലാവരും ഭാഗമാകണം എന്നും  അദ്ദേഹം പറഞ്ഞു.. ചടങ്ങിൽ പുല്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി . രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആയതിൽ പൊതുജന പങ്കാളിത്തം ഉണ്ടാവണമെന്നും  തദവസരത്തിൽ ഡി.എം.ഒ. അഭ്യർത്ഥിച്ചു. മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. നൂന മർജ ബോധവൽക്കരണ  സെമിനാർ അവതരിപ്പിച്ചു.
ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണ് എന്നും അവയെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നും സെമിനാറിൽ സംസാരിച്ചുകൊണ്ട് ജില്ലാ മലേറിയ ഓഫീസർ അശോക് കുമാർ വി ജി വിശദീകരിച്ചു. ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ സംബന്ധിച്ച ആക്ഷൻ പ്ലാൻ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന പ്രസാദ്,   വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബാബു,   ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അനിൽ മോൻ,   ഒൻപതാം വാർഡ് മെമ്പർ സണ്ണി തോമസ്, പതിനഞ്ചാം വാർഡ് മെമ്പർ സുചിത്ര, സി.ഡി. എസ്. ചെയർ പേഴ്സൺ മോളി ജോർജ്, ജില്ലാ മാസ് മീഡിയ ഓഫീസർ കെ. ഇബ്രാഹിം, ടെക്നിക്കൽ അസിസ്റ്റൻറ് സി. സി. ബാലൻ എന്നിവർ ചടങ്ങിൽ  ആശംസകളർപ്പിച്ചു സംസാരിച്ചു. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ,  അംഗൻവാടി പ്രവർത്തകർ, സ്കൂൾ അധ്യാപകർ, ക്ലബ് ഭാരവാഹികൾ, പൊതുപ്രവർത്തകർ, ആരോഗ്യ സേനാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു പുൽപ്പള്ളി സി. എച്ച്. സി. മെഡിക്കൽ ഓഫീസർ  ഡോ. പ്രേം സുലജലത ചടങ്ങിന് സ്വാഗതവും, പാക്കം പി.എച്ച്.സി  ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജി. റോണി കൃതജ്ഞതയും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *