August 14, 2026

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 5 ലക്ഷം രൂപ കവരുകയും ചെയ്ത കേസിൽ ബംഗളൂരു സ്വദേശി അറസ്റ്റിൽ.

0
IMG-20190623-WA0119.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
തിരുനെല്ലി സ്റ്റേഷൻ പരിധിയിലുള്ള യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 5 ലക്ഷം രൂപയോളം കവരുകയും ചെയ്ത കേസിൽ ബെങ്കലൂരു സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു  അന്തർഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിലെ അബ്ദുറഹ്മാന്റെ മകൻ റിസ്വാൻ ബാഷ (31) യാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ  വെച്ച്  തിരുനെല്ലി പോലീസിന്റെ പിടിയിലായത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ പീഡനത്തിരയാക്കിയ റിസ്വാൻ ഇതിനിടെ പല തവണകളായി 5 ലക്ഷം രൂപയോളം യുവതിയിൽ നിന്ന് കൈപ്പറ്റിയിരുന്നു.  പിന്നീട് കഴിഞ്ഞ 6 മാസക്കാലം ഇയാളെക്കുറിച്ച്  വിവരങ്ങളൊന്നുമില്ലാതായതിനെ തുടർന്ന്    യുവതി തിരുനെല്ലി പോലീസിൽ  പരാതി നൽകി.   കേസെടുത്ത് അന്വേഷണമാരംഭിച്ചയുടൻ പ്രതി ഒളിവിൽ പോകുകയായിരുന്നു.
   ബംഗളൂരുവിൽ  പല മേൽവിലാസങ്ങളിൽ മാറി മാറി താമസിക്കുന്ന ഇയാളെ പിടികൂടിയത് അന്വേഷണ സംഘത്തിന്റെ തീവ്രപ്രയത്നത്തിനൊടുവിലാണ്. തിരുനെല്ലി എസ് ഐ രജീഷ് തെരുവത്ത് പീടിക, കെ ജെ ഷമ്മി ,എം ആർജിതിൻ എന്നിവരാണ് സംഘാംഗങ്ങൾ. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *