March 29, 2024

മുഴുവൻ വിദ്യാർത്ഥികൾക്കും യാത്രാ സൗകര്യം ഒരുക്കണം: പി.കെ.ജയലക്ഷ്മി.

0
മാനന്തവാടി: വടക്കേ വയനാട്ടിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നിഷേധിക്കുന്നതിലും ബസുകൾ സർവ്വീസ് നടത്താതിലും മുൻ മന്ത്രി പി.കെ. ജയലക്ഷ്മി പ്രതിഷേധിച്ചു. മാനന്തവാടി താലൂക്കിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോൾ രൂക്ഷമായ യാത്രാ പ്രശ്നം നേരിടുകയാണ്. പലയിടത്തും കെ.എസ്.ആർ.ടി.സി. മാത്രമായിരുന്നു ആശ്രയം. ഇവിടങ്ങളിലേക്കുള്ള  ബസുകൾ സർവ്വീസ് നിർത്തിയതിനാൽ  ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ദിവസേന യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികളാണ്. തന്നെയുമല്ല. ബസുകൾ ഉള്ള റൂട്ടിൽ പോലും അപേക്ഷിച്ച അർഹരായ എല്ലാവർക്കും കെ.എസ്. ആർ.ടി.സി. പാസ് നൽകുന്നില്ല. പല സംഘടനകളും വിഷയം ഉന്നയിച്ചിട്ടും പരിഹാര നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്ന് മാനന്തവാടി ടൗണിലെത്തുന്ന വിദ്യാർത്ഥികൾക്കടക്കം എല്ലാ റൂട്ടിലും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും യാത്രാ പാസ് അനുവദിക്കണമെന്നും റദ്ദാക്കിയ ഗ്രാമീണ സർവീസുകൾ കെ.എസ്.ആർ.ടി.സി. എത്രയും വേഗം പുനരാരംഭിക്കണമെന്നും പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *