July 16, 2026

സാഹിതി പുസ്തകച്ചർച്ച നടത്തി

0
IMG-20190624-WA0046.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                                        മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യക്കൂട്ടായ്മ    'സാഹിതി 'യുടെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷത്തിന്റെ ഭാഗമായി പുസ്തകച്ചർച്ച നടത്തി.എൻ.എസ് മാധവന്റെ ഹിഗ്വിറ്റ, സന്തോഷ് എച്ചിക്കാനത്തിന്റെ കൊമാല എന്നീ സമാഹരങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച പ്രിൻസിപ്പാൾ പി.എ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.യുവകവയിത്രി സുൽത്താന നസ്രിൻ വിഷയമവതരിപ്പിച്ചു. ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു.   ആന്റണി ജോസഫ്, ലക്ഷ്മി ആൻസ്, ആൻ പോൾ, അൽഫിയ ജുമാന, എ. അനന്യ, അന്ന മാത്യു, കെ.പി ശ്രാവൺ, സ്റ്റാനിയ വിനു, അമൽ വിജയ്, കെ. ഫസ്ന, അക്ഷര പുരുഷോത്തമൻ, പല്ലവി രാജ്  എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *