April 29, 2024

മാനന്തവാടിയിൽ തകർന്ന റോഡുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ചെയർമാൻ രാജി വെക്കണം: ജനകീയ കൺവെൻഷൻ

0
Img 20190624 090738.jpg
മാനന്തവാടി: 
തകർന്ന റോഡുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത്  നഗരസഭ ചെയർമാൻ രാജി വെക്കണം.  ജനകീയ കൺവെൻഷൻ .
മാനന്തവാടി യഥാസമയം റോഡ് നന്നാക്കാത്തതു  മൂലം   ജനങ്ങൾക്ക്  ദുരിതം വിതച്ച    നഗരസഭാ ചെയർമാനും  ഭരണസമിതി അംഗങ്ങളും രാജിവെച്ചൊഴിയണമെന്ന് പിലാകാവിൽ ചേർന്ന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. 
സി.പി.എ० നേതൃത്വം നൽകുന്ന   ഭരണസമിതിക്കെതിരെ   ശക്തമായ സമരം നടത്തുവാൻ  ജനകീയ കൺവെൻഷൻ തീരുമാനിച്ചു . പിലകാവിലും പരിസരപ്രദേശങ്ങളിലും റോഡുകൾ കാൽനടയാത്രപോലും സാധ്യമാകാത്ത തകർന്നിട്ടും ചെറുവിരൽ അനക്കാൻ തയ്യാറാകാത്ത ഭരണസമിതി ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെക്കണം. നൂറുകണക്കിന് വിദ്യാർഥികളു० സാധാരണക്കാരും സഞ്ചരിക്കുന്ന പിലാക്കാവ് കണിയാരം റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ് . കഴിഞ്ഞ വർഷം നടന്ന പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇരട്ട പ്രഹരമാണ് റോഡുകൾ തകർന്നത് പോലും ഉണ്ടായിട്ടുള്ളത്.  പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്   ഇപ്പോഴും ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. വീടുകൾക്ക് ഫണ്ട് അനുവദിക്കാത്തത് മൂലം പാവപ്പെട്ട   നിരവധി കുടുംബങ്ങൾ  പ്ലാസ്റ്റിക് കൂരയിലാണ് മാസങ്ങളായി കഴിയുന്നത്.  ഇത്തരത്തിലുള്ള  ഭരണസമിതിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായി സമരം നയിക്കുവാനും  യോഗം തീരുമാനിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഡന്നിസൺ കണിയാരം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .മണ്ഡലം സെക്രട്ടറി സി കൃഷ്ണൻ അധ്യക്ഷത വഹിച്ചു .വി.യു ജോയ് മുജീബ് കോടിയോടൻ,രവീന്ദ്രൻ, എം .ആർ. സുരേന്ദ്രൻ, വിജയൻ പിലാക്കാവ്, ജയേഷ് പി ജെ ,അബൂബക്കർ, സലീം,  അബ്ദു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *