July 16, 2026

വി.ജി വിജയന്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും ജൂണ്‍ 28ന്

0
16.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :  വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്ര മാധ്യമ മേഖലയില്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയ വി.ജി വി.ജി വിജയന്‍ അനുസ്മരണ സമ്മേളനവും, അദ്ദേഹത്തിന്റെ സ്മരണക്കായി വയനാട് പ്രസ്സ് ക്ലബ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണവും ജൂണ്‍ 28 വെള്ളിയാഴ്ച 11 മണിക്ക് കല്‍പ്പറ്റ പ്രസ്സ് ക്ലബ് ഹാളില്‍ നടക്കും. പരിപാടി  എം.വി ശ്രേയംസ്‌കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.ജനാധിപത്യം – ആശങ്കകള്‍,വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരിയും സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണുമായ ഡോ.ഖദീജ മുംതാസ് സംസാരിക്കും.വിജയന്‍ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തും .വിവിധ മേഖലകളില്‍ പുരസ്‌കാരം ലഭിച്ച മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കുമെന്നും  വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്സ് ക്ലബ് ഭാരവാഹികളായ പി.ഒ ഷീജ ,പ്രദീപ് മാനന്തവാടി എന്നിവര്‍ പറഞ്ഞു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *