April 27, 2024

ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറി: കുടുംബശ്രീ ഞാറ്റുവേല അഗ്രിഫെസ്റ്റ് നാളെ മുതല്‍

0
22.jpg
  കല്‍പ്പറ്റ:കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിപണിയില്‍ സമഗ്ര ഇടപെടല്‍ ലക്ഷ്യമിട്ടും കുടുംബശ്രീ സമൃദ്ധി എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.കൂടുതല്‍ ജെ.എല്‍.ജി രൂപീകരണവും,ജൈവ കൃഷി വ്യാപിപ്പിക്കലടക്കം നിരവധി കാര്യങ്ങള്‍ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കല്‍,പട്ടിക വര്‍ഗ കുടുംബങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കല്‍,ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറി വിപണിയിലെത്തിക്കുക എന്നതൊക്കെയാണ് ക്യാമ്പയിന്റെ പ്രഥമ ലക്ഷ്യം.ക്യാമ്പയിന്റെ ഭാഗമായി കല്‍പ്പറ്റ വിജയാ പമ്പ് പരിസരത്ത് നാളെ (ജൂണ്‍ 25) മുതല്‍ ഞാറ്റുവേല എന്ന പേരില്‍ കാര്‍ഷിക പ്രദര്‍ശനവും വിപണമേളയും സംഘടിപ്പിക്കും.കാര്‍ഷിക ഉപകരണങ്ങള്‍ ,മാതൃകകള്‍,പഴങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും.സമൃദ്ധി ക്യാമ്പയിന്‍ പ്രചരണത്തിന്റെ ഭാഗമായി മറ്റു നിരവധി പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *