July 16, 2026

കാണാതായ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി

0
36.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മാനന്തവാടി കുറ്റിമൂല തടത്തില്‍ മാത്യു (കുഞ്ഞേട്ടന്‍ 72) നെയാണ് വീടിന് സമീപത്തെ കെഎസ്ഈബി യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മാത്യുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍ ഇന്ന് ഉച്ചയോടെ മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്  ദിവസങ്ങള്‍ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപം വിഷകുപ്പിയുംമറ്റും കണ്ടെത്തിയിട്ടുണ്ട്.ഗ്രേസിയാണ് ഭാര്യ.മക്കള്‍:സുജ,ഷിജു, ഷിബു.മരുമക്കള്‍:ബിജു,അജിത,ഷൈനി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *