April 26, 2024

മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിക്കുക പി കെ എസ്

0
40.jpg
സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭൂരഹിതരായ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിക്കുക, വീടില്ലാത്തവര്‍ക്ക് വീട് അനുവദിക്കുക,100-ല്‍ പരം വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും കുടിയേറി താമസ്സിക്കുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കല്‍പ്പറ്റ എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന പട്ടികജാതി ക്ഷേമസമിതി ( പി കെ എസ് ) ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാറിനോടും ബദ്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായം, ചികില്‍സാ ധനസഹായം യഥാസമയം ലഭ്യമാക്കണമെന്നും വിവിധ കോളനികളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കകരിക്കണം, ഭാഷാന്യൂനപക്ഷങ്ങളുടെ വിവരശേഖരണം നടത്തി തമിഴ് ഭാഷ പഠിപ്പിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിക്കണമെന്നും പി കെ എസ്  ആവശ്യപ്പെട്ടു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *