വയോധികയുടെ ജഢം കിണറ്റിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
പുൽപ്പള്ളി താന്നിതെരുവിന് സമീപം വയോധികയുടെ ജഢം കിണറ്റിൽ കണ്ടെത്തി. ചെറ്റപ്പാലം ചെറുപുരയ്ക്കൽ മായാ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മായയെ വീട്ടിൽ നിർത്തി വീട്ടുകാർ മകന്റെ ബന്ധു വീട്ടിൽ പോയതായിരുന്നു. പിന്നീട് തിരിച്ചു വന്ന് നോക്കുമ്പോൾ മായയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ആൾമറയുള്ള കിണറായതിനാൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ബത്തേരിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തു. പുൽപ്പള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .




Leave a Reply