October 21, 2026

കൊളാഷ് പ്രദർശനം സംഘടിപ്പിച്ചു

0
55.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻറെ നേതൃത്വത്തിൽ വെള്ളമുണ്ട ജി എം എച്ച് സ്കൂളിൽ പ്രളയവുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ കൊളാഷുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ പാരിസ്ഥിതിക അവബോധം വളർത്തുന്നതരത്തിലാണ്  ഈ  പരിപാടി സംഘടിപ്പിച്ചത്. 2018 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ  പതിനെട്ട്  വ്യത്യസ്ത ദിനപത്രങ്ങളുടെ ആയിരത്തിഅറുനൂറിലധികം  കോപ്പികൾ  ഇതിനായി  ഉപയോഗിക്കുകയുണ്ടായി .  പഴശ്ശി ഗ്രന്ഥാലയത്തിലെ  ഉപസമിതിയായ ഗ്രീൻ ലവേഴ്സ് അംഗങ്ങൾ  നിരവധി ദിവസങ്ങൾ എടുത്താണ് കൊളാഷുകൾ തയ്യാറാക്കിയത്. പ്രളയവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ മുഴുവൻ ഇത്തരത്തിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്. വരും കാലഘട്ടങ്ങളിലെ റഫറൻസ് ആവശ്യത്തിനായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇവ കൊളാഷുകളാക്കിയിട്ടുള്ളത്.  2018ലെ മഹാ പ്രളയവുമായി ബന്ധപ്പെട്ട് ശ്രീ സുധീഷ് കരിങ്ങാരി കുട്ടികളുമായി സംവദിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. സുധ,ഹസീസ് പി., പ്രസാദ് വി കെ , മിസ്‌വർ അലി ,അബ്ദുൽ സലാം ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *