April 26, 2024

യൂത്ത് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി

0
Img 20190625 Wa0313.jpg
പനമരം: 
യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഭരണസമതിയുടെ ദുർഭരണത്തിനും അഴിമതിക്കും കെടും കാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും മെതിരെയായിരുന്നു സമരം സംഘടിപ്പിച്ചത്. വയനാടിനെ നടുക്കിയ മഹാപ്രളയത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച പഞ്ചായത്തുകളിൽ ഒന്നായ പനമരം പഞ്ചായത്തിൽ നാളിതുവരെയായിട്ടും ആനുകൂല്യങ്ങൾ നൽകാതെ പരാതികൾ ഫയലുകളിൽ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ രണ്ടു മാസങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടപ്പോൾ പോലും ജലനിധി പദ്ധതി ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കാൻ സാധിച്ചിട്ടില്ലെന്നും മാത്രമല്ല ജലനിധി പദ്ധതിയിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്നും പനമരം ടൗണിൽ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടു.പഞ്ചായത്തിൽ വിവിധ ആവിശ്യങ്ങളുമായി എത്തുംന്ന ജനങ്ങളെ അകാരണമായി കാലതാമസിപ്പിക്കുംന്ന രീതിയാണ് ഉദ്യോഗസ്ഥ ഭരണ പക്ഷത്തു നിന്നുണ്ടാകുംന്നത്.
പഞ്ചായത്തിൽ എത്തുംന്ന ജനങ്ങളുടെ രാഷ്ട്രീയം നോക്കിയാണ് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പഞ്ചായത്തിൽ ദുർഭരണമാണെന്നും ഭരണസമതിക്ക് തുടരാൻ അർഹതയില്ലെന്നും വരും ദിവസങ്ങിൽ പഞ്ചായത്തിനെതിരെയുള്ള സമരം ശക്തമാക്കാനുമാണ് തീരുമാനം.ധർണ്ണാ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.വിനയൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് റോബിൻ തറപ്പേൽ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് മുഖ്യ പ്രഭാഷണം നടത്തി. ബെന്നി അരിഞ്ചേർമല,ടി.ഉഷാകുമാരി,ബാബു വലിയപടിക്കൽ,
ഷിജുഏച്ചോം, സാബു നീർവാരം,അനുരാജ്,
വിനീഷ് മലങ്കര,ബൈജു പാലേരി തുടങ്ങിയവർ സംസാരിച്ചു.മാർച്ചിന് കെ.ടി.നിസാം,ജുനൈസ്,സച്ചിൻ, യൂസഫ്, സിജോ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *