April 18, 2024

ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.

0
 മാനന്തവാടി. ഹോട്ടൽ വ്യവസായ മേഖല വൻ പ്രതിസന്ധിയിലാണെന്നും അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) വയനാട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ദിനേന വർദ്ധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് മൂലം ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്.നിരവധി ഹോട്ടലുകൾ പൂട്ടി കഴിഞ്ഞു. വർഷങ്ങളുടെ പാരമ്പര്യമുള്ള പല ഹോട്ടലുകളും അടച്ച് പൂട്ടൽ ഭീഷണിയിലാണ്.
പച്ചക്കറി വില വർദ്ധനവിൽ റിക്കാർഡ്
സ് ഷ്ടിച്ചിരിക്കയാണ്.20 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായും 30 രൂപയുള്ള പച്ചമുളകിന് 60 രൂപയായും, തുടങ്ങി മറ്റ്എല്ലാവിധ പച്ചക്കറികൾക്കും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
മൽസ്യത്തിന് വൻ വില വർദ്ധനവിന് പുറമെ മത്തി പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.
കോഴി അടക്കമുക്കമുള്ള മാംസങ്ങൾക്കും, ദിനേന വില വർദ്ധിപ്പിച്ച് കൊണ്ടിരിക്കയാണ്.
എല്ലാമാസവും ഒന്നാം തീയ്യതി പാചകവാതകത്തിനും വില വർദ്ധിക്കുന്നതിനാൽ ഹോട്ടൽ മേഖല നടത്തി കൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
ഓരോ വർഷവും എല്ലാ ലൈസൻസ് ഫീസും തൊഴിൽ നികുതിയും, ക്ഷേമനിധിയിലേക്കുള്ള സംഖ്യയും വർദ്ധിപ്പിച്ചത് മൂലംഹോട്ടൽ മേഖല വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആയിരങ്ങൾ സ്വയം തൊഴിൽ കണ്ടെത്തുകയും, പതിനായിരങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഹോട്ടൽ മേഖല സംരക്ഷിക്കാനാവശ്യമായ നടപടികൾ സർക്കാറുകൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് സാജൻ പൊരുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനസിക്രട്ടറി പി.ആർ.ഉണ്ണിക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.അനീഷ് പി.നായർ പ്രസംഗിച്ചു.   ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് ബിജു മന്ന സ്വാഗതവും ട്രഷറർ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *