July 16, 2026

ടോയ്‌ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
toilet-block.JPG
By ന്യൂസ് വയനാട് ബ്യൂറോ


 സുല്‍ത്താന്‍ ബത്തേരി നഗരസഭ അസംപ്ഷന്‍ ഹൈസ്‌കൂള്‍, യു.പി. സ്‌കൂള്‍ എന്നിവയ്ക്ക് അനുവദിച്ച ടോയ്‌ലെറ്റ് കോംപ്ലക്‌സുകളുടെ ഉദ്ഘാടനം നഗരസഭാ ചെര്‍മാന്‍ ടി.എല്‍ സാബു നിര്‍വഹിച്ചു.  ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി 13 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്‌ലെറ്റ് കോംപ്ലക്‌സുകള്‍ നിര്‍മ്മിച്ചത്. നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ സി.കെ സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍, പ്രധാനാദ്ധ്യാപകനായ ജോണ്‍സ് തൊഴുത്തുങ്കല്‍, എന്‍.യു ടോമി, ടിജി ചെറുതോട്ടില്‍, എം.എസ് വിശ്വനാഥന്‍, സക്കറിയ മണ്ണില്‍, വര്‍ഗ്ഗീസ് പുളിക്കല്‍, ടി.ടി ബെന്നി, ഗീത വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *