പള്ളിക്കുന്നിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
പള്ളിക്കുന്ന് ലൂർദ്ദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും സ്കൂൾ ലഹരി വിരുദ്ധ ക്ലബിന്റെയും നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പളളിക്കുന്ന് ടൗണിലേക്ക് ലഹരി വിരുദ്ധ റാലി നടത്തി. പനമരം ഗ്രാമ പഞ്ചായത്തംഗം രാമചന്ദ്രൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.പ്രിൻസിപ്പൽ മേഴ്സിമോൾ, ഹെഡ്മാസ്റ്റർ ബേബി പീറ്റർ, ഫാ. നിതിൻ ,വി. എസ് മാത്യു എന്നിവർ പ്രസംഗിച്ചു.എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ദീപ മരിയ ദാസ്, അധ്യപകരായ സാബു ജോൺ, സിനി.ഡി ,നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി





Leave a Reply