സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളും വികസന നേട്ടങ്ങളും നയങ്ങളും വ്യക്തമാക്കുന്ന പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ പ്രചാരണാര്‍ത്ഥം ഒരു മാസക്കാലം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കുലേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതികളുടെ സമഗ്ര വിവരങ്ങള്‍, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ സംഭവവികാസങ്ങളുടെ നേര്‍പക്ഷ വിവരങ്ങള്‍ അടങ്ങിയതാണ് പ്രസിദ്ധീകരണങ്ങള്‍. ഓരോ പ്രസിദ്ധീകരണത്തിന്റെയും വാര്‍ഷിക വരിസംഖ്യ 120 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202529.





Leave a Reply