August 12, 2026

ലഹരിക്കെതിരെ ലഹരി വിരുദ്ധ സെമിനാർ നടത്തി.

0
IMG-20190626-WA0501.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:  ലോക ലഹരി വിരുദ്ധ ദിനത്തിൽ വെള്ളമുണ്ട എട്ടേനാൽ റേഷൻകടമുക്ക് വാട്ട്സ്അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. വെള്ളമുണ്ട എട്ടേനാലിൽ വെച്ച് നടന്ന പരിപാടിയിൽ എക്സൈസ് സിവിൽ ഓഫീസർ വിജേഷ്കുമാർ ക്ലാസ്സെടുത്തു. ഇ.കെ.ഹമീദ് സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു. സജീർ ബ്ലാക്ക്, കബീർ മച്ചിങ്ങൽ, യൂനസ് മെതുവിൽ, ആലീസ്, സെക്കീന.കെ എന്നിവർ സംസാരിച്ചു. വെള്ളമുണ്ടയുടെ സമഗ്ര പുരാഗതിക്കായുളള പ്രവർത്തനങ്ങൾക്കായി ജാതി,മത,രാഷ്ട്രീയ ഭേദമന്യേ യുവജനങ്ങളുടെ കൂട്ടായ്മയാണ് റേഷൻകടമുക്ക് വാട്ട്സ്അപ്പ് ഗ്രൂപ്പ് കൂട്ടായ്മ രൂപീകരിച്ചത്. എട്ടനാൽ ടൗൺ ശുചീകരണം ഉൾപ്പെടെയുള്ള മറ്റ് മാതൃകാപരമായ പ്രവർത്തനങ്ങളും ഈ കൂട്ടായ്മ ഏറ്റെടുത്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *