August 13, 2026

അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. http://asereg.kemteric.com  എന്ന ലിങ്കില്‍ ഓണ്‍ലൈനായി ജൂലൈ 6 വരെ  അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയല്‍ രേഖ, പ്രായം, യോഗ്യത, വിലാസം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍, നിശ്ചിത ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖകള്‍ (ഉടമസ്ഥാവകാശം/വാടക കരാര്‍) തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓണ്‍ലൈന്‍ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ  പ്രിന്റ് ഔട്ടും, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസ്സലും പകര്‍പ്പും ഡി.ഡി.യും  ജൂലൈ 10നകം  കല്‍പ്പറ്റ വൈപ്പന ബില്‍ഡിംഗിലെ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ 18 വയസ്സ് തികഞ്ഞവരും  പ്രീഡിഗ്രി, പ്ലസ് 2 അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവരുമായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കും. ഒരപേക്ഷയില്‍ 3 ലൊക്കേഷനുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം.
അമ്പലവയല്‍  ഗ്രാമ പഞ്ചായത്തിലെ ഒഴലക്കൊല്ലി, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വടക്കനാട്, കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ പുത്തൂര്‍വയല്‍, വെളളാരംകുന്ന്, എന്‍.എസ്.എസ് സ്‌കൂള്‍ പരിസരം, മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മേപ്പാടി, തരിയോട്  ഗ്രാമ പഞ്ചായത്തിലെ കാപ്പുവയല്‍, ചെന്നലോട്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ പന്തിപ്പൊയില്‍, വൈത്തിരി ഗ്രാമ പഞ്ചായത്തിലെ പൊഴുതന ജംഗ്ഷന്‍,  മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചെറുപുഴ, വെളളമുണ്ട ഗ്രാമ പഞ്ചായത്തിലെ പത്താം മൈല്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നടവയല്‍,  മുളളന്‍കൊല്ലി  ഗ്രാമപഞ്ചായത്തിലെ കബനിഗിരി, പുല്‍പ്പളളി ഗ്രാമ പഞ്ചായത്തിലെ കളനാടിക്കൊല്ലി എന്നീ സ്ഥലങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാം. വിശദവിവരങ്ങള്‍ akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും 04936 206265,206267 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *