April 28, 2024

വിദ്യാലയങ്ങൾ കാരുണ്യത്തിന്റെ ഭാഷകളും പഠിപ്പിക്കണം .പി.ഇസ്മായിൽ

0
Img 20190628 Wa0515.jpg
.
പൂതാടി.  മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ സഹായഹസ്തങ്ങൾ 
നീട്ടി സ്വന്തംജീവിതം ആസ്വദിക്കുന്നവരായി മാറാൻ വിദ്യാർത്ഥികൾ ശീലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ അഭിപ്രായപ്പെട്ടു. പൂതാടി ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയോത്സവം പരിപാടി
 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പണവും പത്രാസുമുണ്ടെങ്കിൽ സ്വന്തം നിലയിൽ പരാശ്രയമില്ലാതെ തങ്ങൾക്ക് ജീവിക്കാൻ പറ്റുമെന്ന ന്യൂജൻ ചിന്തകൾ മിഥ്യയാണ്. ഭക്ഷണം. വസ്ത്രം. പാർപ്പിടം തുടങ്ങി എല്ലാ കാര്യങ്ങളിലും മനുഷ്യന് പരസഹായം ഇല്ലാതെ ജീവിക്കാനാവില്ല. ഓരോ വിദ്യാർത്ഥിയും സാമൂഹ്യ ബോധമുള്ളവനും ധാർമിക പക്ഷത്ത് നിലയുറപ്പിക്കുന്നവനുമായി മാറണം. യന്ത്രങ്ങളുടെ ഭാഷകളോടൊപ്പം കാരുണ്യത്തിന്റെ ഭാഷകൾ കൂടി കുട്ടികൾക്ക് പകരാൻ വിദ്യാലയത്തിനാവണം.  ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മിനി ശശി ഉപഹാരങ്ങൾ വിതരണം ചെയ്തു.എ.ദേവകുമാർ. പ്രിൻസിപ്പാൾ പി.ടി.രവീന്ദ്രൻ.ജിനോ വർഗ്ഗീസ്.സംസാരിച്ചു. കിഡ്നി രോഗികളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവനം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾ മുഖാന്തരം സമാഹരിച്ച തുക ചടങ്ങിൽ വെച്ച് കൈമാറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *