April 29, 2024

തരുവണ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബിന് ശിലയിട്ടു.

0
70604369 5c2f 483f 870c C89b3d73b6ca.jpg
തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനായി മുപ്പത്തി അഞ്ചു ലക്ഷം രൂപ ചിലവില്‍ പുതുതായി നിര്‍മിക്കുന്ന സയന്‍സ് ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.കെട്ടിത്തിന്റെ ശിലാസ്ഥാപനം എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷത  വഹിച്ചു.മികച്ച വിജയം നേടിയ എസ് എസ് എല്‍ സി,പ്ലസ്ടു,വിദ്യാര്‍ത്ഥികള്‍എന്‍ എം എം എസ് രാജ്യപുരസ്‌കാര്‍ വിജയികള്‍ എന്നിവരെ ചടങ്ങില്‍ വെച്ച് സ്വര്‍ണ്ണപതക്കങ്ങള്‍ നല്‍കി ആദരിച്ചു.ഗോത്രവിഭാഗം ഉന്നതവിജയികള്‍ക്കുള്ള ഇ കെ മാധവന്‍ നായര്‍സ്മാരക എന്‍ഡോവ്‌മെന്റും മുടവന്തേരിമൊയ്തീന്‍മുസ്ല്യാര്‍ സ്മാരക എന്‍ഡോവ്‌മെന്റും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,ബ്ലോക്ക് മെമ്പര്‍ കെ കെ സി മൈമൂന,വാര്‍ഡംഗങ്ങളായ കെ ജോണി,കെ ഇബ്രാഹിം ഹാജി,ഇ വി സിദ്ദീഖ്,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലംഗം റഫീഖ് കെ,തുടങ്ങിയവര്‍ പ്രസംഗിച്ചു.പി ടി എ പ്രസിഡന്റ് കെസി ആലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *