തരുവണ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് ലാബിന് ശിലയിട്ടു.
തരുവണ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിനായി മുപ്പത്തി അഞ്ചു ലക്ഷം രൂപ ചിലവില്‍ പുതുതായി നിര്‍മിക്കുന്ന സയന്‍സ് ലാബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.കെട്ടിത്തിന്റെ ശിലാസ്ഥാപനം എം എല്‍ എ ഒ ആര് കേളു നിര്‍വ്വഹിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷത വഹിച്ചു.മികച്ച വിജയം നേടിയ എസ് എസ് എല്‍ സി,പ്ലസ്ടു,വിദ്യാര്ത്ഥികള്എന് എം എം എസ് രാജ്യപുരസ്കാര്‍ വിജയികള്‍ എന്നിവരെ ചടങ്ങില്‍ വെച്ച് സ്വര്‍ണ്ണപതക്കങ്ങള്‍ നല്കി ആദരിച്ചു.ഗോത്രവിഭാഗം ഉന്നതവിജയികള്‍ക്കുള്ള ഇ കെ മാധവന് നായര്‍സ്മാരക എന്‍ഡോവ്മെന്റും മുടവന്തേരിമൊയ്തീന്മുസ്ല്യാര് സ്മാരക എന്‍ഡോവ്മെന്റും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,ബ്ലോക്ക് മെമ്പര്‍ കെ കെ സി മൈമൂന,വാര്‍ഡംഗങ്ങളായ കെ ജോണി,കെ ഇബ്രാഹിം ഹാജി,ഇ വി സിദ്ദീഖ്,സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലംഗം റഫീഖ് കെ,തുടങ്ങിയവര്‍ പ്രസംഗിച്ചു.പി ടി എ പ്രസിഡന്റ് കെസി ആലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി നന്ദിയും പറഞ്ഞു.
Leave a Reply