April 29, 2024

കർണാടക ലൈസൻസ് തരപ്പെടുത്തി നൽകുന്ന ലോബി വയനാട്ടിൽ സജീവം

0
മാനന്തവാടി: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായ തോടെ കർണ്ണാടകയിൽ നിന്നും എളുപ്പത്തിൽ ലൈസൻസ് തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം നൽകി എജന്റുമാർ വയനാട്ടിൽ  സജീവമാകുന്നു. ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്ന ജില്ലയിലെ        ഗ്രൗണ്ടുകളിൽ നിരന്തരമായി എത്തുന്ന എജന്റുമാർ വിജിലൻസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഉദ്യോഗാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു. രണ്ടും മൂന്നും ടെസ്റ്റുകളിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ഇവരുടെ പ്രധാന ഇരകൾ. ഇരുചക്ര വാഹന ലൈസൻസിന് 8500 രൂപയും നാല് ചക്ര വാഹന മുൾപ്പെടെയുള്ള ലൈസൻസിന് 12000  രുപയുമാണ് ആവശ്യപ്പെടുന്നത്.കർണ്ണാടകയിലെ മൈസൂർ, ഹൂൻസൂർ  ട്രാൻസ്പോർട്ട് ഓഫീസിൽ ഉദ്യോഗാർത്ഥി ഒരു തവണ മാത്രം എത്തിയാൽ ലേണേഴ്സ് ടെസ്റ്റോ, ഡ്രൈവിംഗ് ടെസ്റ്റോ ഇല്ലാതെ ലൈസൻസ് തരപ്പെടുത്തി കൊടുക്കും ഇതാണ് ഇവർ നൽകുന്ന മോഹന വാഗ്ദാനം.കൂടാതെ എജന്റുമാരുടെ പക്കൽ ഒരു ഉദ്യോഗാർത്ഥിയെ എത്തിച്ച് കൊടുത്താൽ ആയിരം രൂപ കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ലൈസൻസ് കരസ്ഥമാക്കിയവരാണ് അപകടങ്ങൾ കൂടുതൽ വരുത്തിവെക്കുന്നത് എന്ന സാഹചര്യത്തിലാണ് ഗവർമെന്റ് നിയമങ്ങൾ കർശനമാക്കിയതും, വ്യാജ ലൈസൻസുകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഗവർമെന്റ് സാരഥി എ കീകൃത ലൈസൻസ് സംവിധാനം നടപ്പിലാക്കിയതും.  ഇന്നലെ സംശയാസ്പദമായ   രീതിയിൽ മാനന്തവാടി തോണിച്ചാലിലെ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം കണ്ട വടകര സ്വദേശികളായ രണ്ട് പേരെ ഡ്രൈവിംഗ് സ്കുൾ ഓണേഴ്സ് സമിതിയും, നാട്ടുകാരും  ചോദ്യം ചെയ്യുകയും ഇവരുടെ വിശദീകരണത്തിൽ തൃപ്തരല്ലാത്തതിനെ തുടർന്ന് പോലിസിൽ വിവരമറിയിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന വാഹനമുൾപ്പെടെ കൈമാറുകയും ചെയ്തു.   ഇത്തരം ഏജന്റുമാർക്ക് ഏതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് പരാതി നൽകിയതായി മാനന്തവാടി താലൂക്ക്  ഡ്രൈവിംഗ് സ്ക്കൂൾ ഓണേഴ്സ് സമിതി ഭാരവാഹികളായ പി കെ സനോജ് കുമാർ, കെ സി ജോഷി, എൻ ബി ജോർജ്ജ്, കെ റഫീഖ്, നൗഷാദ് കോയ എന്നിവർ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന് തടസ്സം നേരിട്ടെന്നും ,വിജിലൻസ് ചമഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും രേഖകൾ പരിശോധിച്ചു എന്നും കാണിച്ച്       മാനന്തവാടി റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറും     പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്യ സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിലാണ് ഇത്തരം എജന്റുമാർ വയനാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *