April 26, 2024

തത്സമയ താക്കോൽദ്വാര ശസ്ത്രക്രിയ ശിൽപ്പശാല ജില്ലാ ആശുപത്രിയിൽ 5-ന് .

0
Img 20191001 Wa0420.jpg
മാനന്തവാടി:
 ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ തത്സമയ താക്കോൽദ്വാര ശസ്ത്രക്രിയ ശിൽപ്പശാല ഒക്ടോബർ 5 ന് മാനന്തവാടി ജില്ലാശുപത്രിയിൽ നടക്കും. ദേശീയ തലത്തിൽ ശ്രദ്ധേയരായ വിദഗ്ധ ഡോക്ടർമാർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകും.ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ് കോപ്പി കേരള ചാപ്റ്റർ ( ഐ എ ജി ഇ ) ജില്ലാശുപത്രി, വയനാട് ഒ ആന്റ് ജി ക്ളബ്ബ് എന്നിവർ സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. സ്ത്രീ സംബന്ധമായ ചികിത്സകൾക്ക് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയരായ ഡോ: പി ജി പോൾ, ഡോ: ഹഫീസ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരായ 18 ഡോക്ടർമാരാണ് ശസ്ത്രക്രിയ ശിൽപ്പശാലയിൽ പങ്കെടുക്കുക. ജില്ലാശുപത്രിയിലെ 3 ഓപ്പറേഷൻ തിയറ്ററുകളിലാണ്  ഒരേ സമയം     രാവിലെ 8 മുതൽ വൈകുന്നേരം 3 മണി വരെ തത്സമയ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടക്കുക. സ്വകാര്യ ആശുപത്രികളിൽ 2 ലക്ഷം രൂപ വരെ ചിലവ് വരുന്ന ശസ്ത്രക്രിയ തിരഞ്ഞെടുക്കപ്പെട്ട  15 ഓളം സ്ത്രീകൾക്ക് സൗജന്യമായാണ് ചെയ്ത് നൽകുന്നത്. സർക്കാർ ആശുപത്രികളെ കുറിച്ചുള്ള പൊതു ജന ധാരണകൾ മാറ്റിയെടുക്കുന്നതിന് ശിൽപ്പശാല ഏറെ ഗുണകരമാകുമെന്ന് ജില്ലാശുപത്രി ഗൈനക്കോളജി മെഡിക്കൽ കൺസൾട്ടന്റ്  ഡോ:    കെ പി അബ്ദുൾ റഷീദ്  പറഞ്ഞു.കേരളത്തിന് പുറമെ ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും വരുന്ന ഗൈനക്കോളജിസ്റ്റുകൾക്കും , പി ജി വിദ്യാർത്ഥികൾക്കും ശസ്ത്രക്രിയ വീഡീയോ സംവിധാനം വഴി    കണ്ട് വിദഗ്ധ ഡോക്ടർമാരുമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനവും ശിൽപ്പശാലയിൽ ഒരുക്കിയിട്ടുണ്ട്.  ഓഡിയോ ട്രാൻസ്മിഷൻ സംവിധാനവും ഉപയോഗപ്പെടുത്തും.
3 മണിക്ക് ശേഷം വിദഗ്ധ ഡോക്ടർമാരുമായി ശിൽപ്പശാലയിൽ പ്രതിനിധികളായി എത്തുന്നവർ ചർച്ചകൾ നടത്തുകയും പ്രതിനിധികൾക്ക് തങ്ങളുടെ ആശയങ്ങളും കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും. ജില്ലാശുപത്രിയിൽ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിയാണ് ശിൽപ്പശാലയിൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിക്കുക.
ജില്ലാശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *