April 25, 2024

സൗജന്യ ഡയാലിസിസിനായി ആറരലക്ഷം രൂപ നല്‍കി വാട്‌സാപ്പ് കൂട്ടായ്മ

0
Img 20191005 125923.jpg
.
മാനന്തവാടി: ;  രണ്ട് മാസം കൊണ്ട് ആറരലക്ഷത്തോളം രൂപാ സമാഹരിച്ച് ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യവുമായി വാട്‌സാപ്പ് കൂട്ടായ്മ. ജില്ലയിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രമായ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിന് സഹായകമാവാനാണ് കൈതാങ്ങെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ധനസമാഹരണം നടത്തി മാതൃകയായത്. വെള്ളമുണ്ട എട്ടനാലിലെ  ഏതാനും യുവാക്കളില്‍ നിന്നും ഉയര്‍ന്ന ആശയമാണ് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് രോഗികള്‍ക്ക് കൈതാങ്ങാവാനുള്ള തീരുമാനത്തിലെത്തിച്ചത്.പ്രവാസികളുള്‍പ്പെടെയുള്ള 250 ലധികം പേരെ ചേര്‍ത്താണ് എയ്ഡ് ഫോര്‍ ഡയാലിസിസ് എന്നപേരിലുള്ള ഉദ്യമത്തിന് തുടക്കമിട്ടത്.രണ്ട് മാസം കൊണ്ട് ഗ്രൂപ്പംഗങ്ങള്‍ ആറരലക്ഷം രൂപയാണ് ധനസമാഹരണം നടത്തിയത്.ജില്ലയിലും പുറത്തുമുള്ള പ്രവാസികളുള്‍പ്പെടെയുള്ളവരുടെ സഹകരണമാണ് പദ്ധതി വിജയിപ്പിക്കാന്‍ സഹായകമായത്.പൊതുജന പങ്കാളിത്തത്തില്‍ വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന അല്‍കരാമ സൗജന്യ ഡയാലിസിസ് കേന്ദ്രത്തില്‍ 20 രോഗികള്‍ക്കാണ് നിലവില്‍ ഡയാലിസിസ് ചികിത്സ നല്‍കി വരുന്നത്.നാല് പഞ്ചായത്തുകളിലെ രോഗികള്‍ക്ക് സൗജന്യഡയാലിസിസ് നല്‍കാന്‍ മരുന്നുള്‍പ്പടെ വന്‍ സാമ്പത്തികബാധ്യതയാണ് കേന്ദ്രത്തിനുള്ളത്.കൂടുതല്‍ രോഗികള്‍ കേന്ദ്രത്തിലെത്തുന്നതോടെ പ്രതിമാസം വേണ്ടി വരുന്ന ചിലവ് ക്രമാതീതമായി വര്‍ദ്ധ്ച്ച സാഹചര്യത്തിലാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ സഹായം കേന്ദ്രത്തിന് ലഭിച്ചത്.ഡയാലിസിസ് കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ആറ് ലക്ഷത്തി അമ്പത്തി ആറായിരം രൂപയുടെ ചെക്ക് കൂട്ടായ്മാ ഭാരവാഹികള്‍ കേന്ദ്രം നടത്തിപ്പുകാര്‍ക്ക് കൈമാറി.തേനേരി ഗഫൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.എം സി ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.സിയാദ് എം,റസാഖ് കെ കെ സി,സന്തോഷ് പി,ഹാരിസ് കെഎം സി,,അജ്‌നാസ് ഒ പി,ഹാരിസ് നുച്യന്‍,താഹിര്‍ കുമിച്ചിയില്‍,റഫീഖ് കെ കെ സി,മമ്മൂട്ടി വാഴയില്‍,  തുടങ്ങിയവരാണ് വാട്‌സാപ്പ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *