August 15, 2026

ദൃശ്യ- നാട്യ – വാദ്യ കലകളിൽ വിദ്യാരംഭവും സർഗ്ഗോത്സവവും എട്ടിന് കൽപ്പറ്റയിൽ.

0
IMG-20191006-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിജയദശമിയോടനുബന്ധിച്ച്  കൽപ്പറ്റയിൽ ദൃശ്യ- നാട്യ – വാദ്യ കലകളിൽ വിദ്യാരംഭവും സർഗ്ഗോത്സവവും ഒക്ടോബർ  എട്ടിന് ചൊവ്വാഴ്ച നടക്കും. നിർഝരി നാട്യ- ദൃശ്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വയലിൻ, കീബോർഡ് ,ചെണ്ടവാദ്യം ,ഗിറ്റാർ, ചിത്രരചന,എന്നിവയിൽ വിദ്യാരംഭ ചടങ്ങുകൾ രാവിലെ 9.30-ന് കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ റോഡിലെ കെ.ആർ.കെ. ബിൽഡിംഗിൽ നടക്കും. ചിത്ര പ്രദർശനം, സംഗീതം,  നൃത്തം എന്നിവയടങ്ങിയ  സർഗ്ഗോത്സവം വൈകുന്നേരം അഞ്ച് മണിക്ക് കൽപ്പറ്റ ടൗൺ ഹാളിലും നടക്കും.  പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9447318995, 9847 208025 .എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *