April 20, 2024

ഹജ്ജ് ഓണ്‍ ലൈന്‍ അപേക്ഷകള്‍ നാളെ മുതല്‍ ബാഫഖിഹോമില്‍

0
മാനന്തവാടി;കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ  വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള ഓണ്‍ ലൈന്‍ അപേക്ഷ  ബുധനഴ്ച മുതൽ മാനന്തവാടി ബാഫഖി ഹോമില്‍ നിന്നും ചെയ്തു കൊടുക്കുന്നതാണെന്ന്  സംഘാടകര്‍ അറിയിച്ചു.കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍ഡ്, ബേങ്ക് പാസ്ബുക്ക്, വെളുത്ത പ്രതലത്തിലുള്ള (3.5*3.5)കളര്‍ ഫോട്ടോ, ബാങ്കില്‍ അടിക്കേണ്ട ഫീസ് 300 രൂപ, സഹിതം അപേക്ഷകര്‍ എത്തേണ്ടതാണ്.ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 3 മണി വരെ ഹെല്‍പ് ഡസ്‌ക് സംവിധാനം ഉണ്ടായിരിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *