March 28, 2024

കെ.റ്റി.ഡി.ഒ ജില്ലാ സമ്മേളനം അഞ്ചിന് കല്‍പ്പറ്റയില്‍

0

കല്‍പ്പറ്റ: കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാരെ കക്ഷി-രാഷ്ട്രീയ-ജാതി-മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കി രൂപം കൊണ്ട കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ജില്ലാ സമ്മേളനം ഈമാസം അഞ്ചിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ഉച്ചക്ക് മൂന്നിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ജില്ലാ പൊലീസ് ചീഫ് ആര്‍ കറുപ്പസാമി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എന്‍.പി ജെയംസ് മുഖ്യാതിഥിയാവും. ഡി.റ്റി.പി.സി സെക്രട്ടറി ആനന്ദ് മുഖ്യപ്രഭാഷണം നടത്തും. 
വയനാട്ടില്‍ ടാക്‌സി മേഖലയില്‍ തൊഴിലെടുക്കുന്ന അഞ്ഞൂറിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ അംഗങ്ങളായിട്ടുള്ള ഓര്‍ഗനൈസേഷന്‍ സഹപ്രവര്‍ത്തകര്‍ക്കിടിയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട് നിലവില്‍. നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് സംഘടനയുടെ മെമ്പര്‍ഷിപ്പ് ബെല്‍റ്റ്. അതുകൊണ്ട് തന്നെ ഈ മൂന്ന് സംസ്ഥാനങ്ങളിലെവിടെയും സംഘടനയിലെ അംഗങ്ങളായ ഡ്രൈവര്‍മാരുടെ വാഹനങ്ങള്‍ക്ക് ആവശ്യമായി വരുന്ന അടിയന്തിര സഹായങ്ങള്‍ നിമിശങ്ങള്‍ക്കകം ചെയ്ത് കൊടുക്കാന്‍ സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. അതിനായി 24:7 എന്ന പേരില്‍ ഒരു വാട്‌സാപ് കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടന മുന്നിട്ട് നില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന് സ്വരൂപിച്ച 50 ലക്ഷം രൂപയാണ് അവര്‍ക്കിടയില്‍ തന്നെയുള്ള പാവങ്ങള്‍ക്കും രോഗികളായവര്‍ക്കും സഹായമായി വിതരണം ചെയ്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് റിയാസ് മേപ്പാടിയും സെക്രട്ടറി ജാഫര്‍ ബത്തേരിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *