April 28, 2024

തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണം:സായാഹ്ന ധർണ്ണ നടത്തി

0
Img 20191105 Wa0000.jpg
കൽപ്പറ്റ:
ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ   സായാഹ്ന ധർണ്ണ കൽപ്പറ്റയിൽ
 നടത്തി. തയ്യൽ തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുക, പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, കമ്പ്യൂട്ടറൈസേഷൻ നടപടി വേഗത്തിലാക്കുക, അംശാദായ അടവുകൾ ഇലെ ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ആയിരുന്നു ധർണയിൽ ഉന്നയിച്ചത്. എ കെ റ്റി എ സംസ്ഥാന ജോയിൻ സെക്രട്ടറി കെ.കെ ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു. എ കെ റ്റി എ ജില്ലാ പ്രസിഡണ്ട് യു .കെ പ്രഭാകരൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.ഐ ബാബു, ജില്ലാ ട്രഷർ എം പത്മനാഭൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ ദേവയാനി എന്നിവർ ധർണയിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *