April 28, 2024

ജില്ലാ കായിക മേളയിലും കലോത്സവത്തിലും ഗ്രീൻ പ്രോട്ടോകോൾ.

0
Img 20191105 Wa0034.jpg
പടിഞ്ഞാറത്തറ ഗവ. ജിഎച്ച്എസ് സ്കൂൾ   ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ കലാമേളയുടെ സംഘാടക സമിതി യോഗം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ
 ഉദ്ഘാടനം ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരും ജോ.കൺവീനർമാരും കമ്മിറ്റികളുടെ പ്രവർത്തന പുരോഗതി അവതരിപ്പിച്ചു.
നവംബർ 11-നു മുതൽ തുടങ്ങുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായി വിളംബര ജാഥ നടത്തും.  കായികമേള  മുഴുവൻ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും. കലോത്സവത്തിൽ മുഖ്യ അതിഥികളെ ക്ഷണിക്കുകയും കലോത്സവത്തിലെത്തുന്ന എല്ലാവർക്കും വിഭവമാർന്ന ഭക്ഷണവും   ഒരുക്കും. കലാമേളയുടെ സംഘാടക സമിതി യോഗത്തിൽ  കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഉഷ തമ്പി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പ്രഭാകരൻ മാസ്റ്റർ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് എം.പി നൗഷാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര, ഹാരിസ് കണ്ടിയൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി. പി. ആലീസ്, എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.സുധീർ,
ജി.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ എ.എൻ പരമേശ്വരൻ, എ. പി ഇബ്രാഹിം, ടി നാസർ, വി അബു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *