പതിനൊന്നാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സ് 9,10 തിയതികളിൽ വയനാട്ടിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Tics
കൽപ്പറ്റ:
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ
സംഘടിപ്പിക്കുന്ന പതിനൊന്നാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സ് 
നവംബർ 9,10 തിയതികളിൽ വയനാട്, പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ വച്ച്
നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  . മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദരുടെയും വിദ്യാർത്ഥികളുടെയും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി അറിയപ്പെടുന്ന വെറ്ററിനറി സയൻസ്  കോൺഗ്രസ്സിൽ മ്യഗങ്ങളുടെ ആരോഗ്യപരിപാലനം, ഉൽപ്പാദനമുയർത്താനുള്ള നൂതന 
മാർഗ്ഗങ്ങൾ, ഈ മേഖലയും കർഷകരും നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ചചെയ്യും. രാജ്യത്തെ വിവിധ വെറ്ററിനറി
സർവ്വകലാശാലകൾ, കോളേജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നായി 400-ാളം
ശാസ്ത്രജ്ഞരും അദ്ധ്യാപകരും വിദ്യാർത്ഥികളും രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ
പ്രതിനിധികളായി പങ്കെടുക്കും.
ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും കാരണം ആവാസവ്യവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ നമ്മുടെ മൃഗസംരക്ഷണ, ഉൽപ്പാദനമേഖലയേയും, ഭക്ഷ്യസുരക്ഷയെയുമെല്ലാം വരും ഭാവിയിൽ ബാധിച്ചേക്കാം. വിവിധ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി
ആർജ്ജിച്ച രോഗാണുക്കളുടെ വ്യാപനമാണ് മറ്റൊരു പ്രധാന പ്രശ്നം. മരുന്നുകളെ അതിജീവിക്കാൻ രോഗാണുക്കൾ കഴിവുനേടുന്നതോടെ മഹാമാരികളുടെ നിയന്ത്രണം ദുഷ്ക്കരമാവും.
ഈ പ്രശ്നങ്ങളെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി
"കാലാവസ്ഥാ വ്യതിയാനവും രോഗാണുക്കളുടെ  ആർജ്ജിത പ്രതിരോധശേഷിയും 
ഭക്ഷ്യസുരക്ഷയ്ക്കും മൃഗാരോഗ്യ മേഖലയ്ക്കും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ
വെറ്ററിനറി സേവനം” എന്നതാണ് പതിനൊന്നാമത് വെറ്ററിനറി കോൺഗ്രസ്സിന്റെ മുഖ്യ
ആശയമായി തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ആരോഗ്യപരിപാലനം, ഉൽപ്പാദന
രീതികൾ തുടങ്ങിയവ ഉൾപ്പെടെ നാല് പ്രധാന് സെഷനുകളായാണ് സമ്മേളനം നടക്കുക.
ഓരോ സെഷനുകളിലും അതത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദഗ്ദരുടെ മുഖ്യ
പ്രബന്ധാവതരണങ്ങളുമുണ്ടാവും. തുടർന്ന് സമ്മേളന പ്രതിനിധികളുടെ ഗവേഷണഫലങ്ങൾ
അവതരിപ്പിക്കും. വിദ്യാർത്ഥികളിൽ ഗവേഷണത്വര വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 
ഇത്തവണ ബിരുദ വിദ്യാർത്ഥികൾക്കായി ഒരു സെഷനും സമ്മേളനത്തിൽ പ്രത്യകമായി
ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനുമുപരി മൃഗസംരക്ഷണ മേഖലയിലെ നൂതന സാങ്കേതിക
വിദ്യകൾ, രോഗനിർണ്ണയത്തിനും ചികിത്സക്കമുള്ള നൂതന് മാർഗ്ഗങ്ങൾ, പുതിയ ഫാമില
രീതികൾ തുടങ്ങിയവയെല്ലാം പ്രാഫഷണൽ സമൂഹത്തിന് മുൻപിൽ പരിചയപ്പെടുത്താനും 
മൃഗസംരക്ഷണ മേഖലയുടെ വികാസത്തിനും വളർച്ചയ്ക്കും
മേഖലയുടെ വികാസത്തിനും വളർച്ചയ്ക്കക്കും ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്താനും വെറ്ററിനറി സയൻസ് കോൺഗ്രസ് വേദിയായി തീരുമെന്ന് സംഘാടകർ
പ്രത്യാശിക്കുന്നു.
പതിനൊന്നാമത് വെറ്ററിനറി സയൻസ് കോൺഗ്രസ്സിന്റെ ഉൽഘാടനം, നവംബർ
ഒൻപതിന് രാവിലെ 9.30 ന് സംസ്ഥാന തുറമുഖ, മ്യൂസിയം, പുരാവസ്ത-പുരാരേഖ, വകുപ്പ്
മന്ത്രി  കടന്നപള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ
സംസ്ഥാന പ്രസിഡന്റും, സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. ബി. ബാഹുലേയൻ
ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വെറ്ററിനറി അസോസിയേഷൻ ജനറൽ സെക്രട്ടറി
ഡോ. രാജേഷ്കുമാർ ചടങ്ങിന് സ്വാഗതമാംശംസിച്ച് സംസാരിക്കും. ഇക്കഴിഞ്ഞ പ്രളയകാലത്ത് വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനും അവയുടെ പുനരധിവാസത്തിനായും പ്രയത്നിച്ച
രക്ഷാപ്രവർത്തകരെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും. മൃഗസംരക്ഷണ വകുപ്പ്
പ്രിൻസിപ്പൽ സെക്രട്ടറി  രാജേഷ് കുമാർ സിങ്ങ് ഐ.എ.എസ്. ശാസ്ത്ര കോൺഗ്രസ്സിൽ
അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കും. തമിഴ്നാട്
വെറ്ററിനറി സർവ്വകലാശാലയുടെ വൈസ്ചാൻസലർ ഡോ. സി. ബാലചന്ദ്രൻ ചടങ്ങിൽ
മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മാസികയുടെ പ്രകാശ
നവും അദ്ദേഹം നിർവ്വഹിക്കും, കേരള വെറ്ററിനറി സർവ്വകലാശാലയുടെ ആദരണീയനായ
വൈസ്ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ് ചടങ്ങിൽ മുഖ്യപ്രഭാ ഷണം നടത്തും.
വെറ്ററിനറി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എൻ. അശോക്, മൃഗസംരക്ഷണവകുപ്പ്
അഡീഷണൽ ഡയറക്ടർ ഡോ. മധു, കെ.എൽ.ഡി.ബി, മാനേജിംഗ് ഡയറക്ടർ ഡോ. ജോസ്
ജെയിംസ്, സംസ്ഥാന വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. ഹാരിസ്, വെറ്ററിനറി
അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോ. മുഹമ്മദ് അസ്മം, സംഘാടക സമിതി ചെയർമാൻ
ഡോ. അനിൽ സക്കറിയ എന്നിവർ ചടങ്ങിന് ആശംസകളറിയിച്ച് സംസാരിക്കും. സംഘാടക
സമിതി സെക്രട്ടറിയായ ഡോ. ബിനു കെ. മാണി ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും. ഡോ: അനിൽ സക്കറിയ, ഡോ: ബിനു കെ. മാണി, ഡോ: സബിൻ ജോർജ് ,
 ഡോ: സെന്തിൽ മുരുകൻ, ഡോ: ബിമൽ പി. ബഷീർ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമപദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ...
Read More
     സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണത്തിന്റെ  സ്വാഗത സംഘ രൂപീകരണ യോഗം നവംബര്‍ 15 വൈകിട്ട് 4 ന് കളക്ടറേറ്റില്‍ ...
Read More
ജില്ലാതല പ്രൊബോഷന്‍ ദിനാചരണം പരിവര്‍ത്തനം ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. ജില്ലാ ...
Read More
   സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ഇലക്ട്രോണിക്സ്  വിഭാഗത്തില്‍ അ ഗ്രേഡ് ലഭിച്ച അബിന്‍ മാത്യു,  സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ മീനങ്ങാടി.  ...
Read More
കൽപ്പറ്റ: ലോക പ്രമേഹ ദിനമായ നവംബർ 14-ന് കൽപ്പറ്റ യെസ് ഭാരത് കോംബൗണ്ടിൽ വെച്ച് കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും ചേർന്ന് സൗജന്യ പ്രമേഹരോഗ നിർണയ ...
Read More
കൽപ്പറ്റ:  മാനന്തവാടി, വൈത്തിരി താലൂക്ക് ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും കേരള. റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടുകെ.ആർ.ഡി.എസ്.എ  ജില്ലാ ...
Read More
കൽപ്പറ്റ: കേരള ഗവൺമെന്റ ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി .സിവിൽ സർവ്വീസിലെ കാഷ്യൽ കരാർ നിയമനം ...
Read More
സി.പി.എം.  മുൻ വയനാട് ജില്ലാ സെക്രട്ടറി മന്ദലത്ത് വേലായുധന്റെ നിര്യാണത്തിൽ വയനാട് ലോക്സഭാ എം.പി രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ യശോദക്ക് അയച്ച അനുശോചന ...
Read More
മുട്ടിൽ:  ഡബ്ള്യൂ.എം.ഒ കോളേജ് പി.ജി.ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിൻെറ നേതൃത്വതതിൽ സഹകരണ വാരാഘോഷത്തിന്റെ  ഉദ്ഘാടനം മടക്കിമല   സഹകരണ ബാങ്ക് മുട്ടിൽ  ബ്രാഞ്ച്മാനേജർ  എൽസമ്മ തോമസ് നിർവഹിച്ചു. ഡിപ്പാർട്ട്‌മെന്റ് ഹെഡ് ...
Read More
കല്‍പ്പറ്റ: വിദ്യാര്‍ഥികളില്‍ ജലപാനം പ്രോത്സാഹിപ്പിക്കുന്നതിനായി കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ആവിഷ്‌ക്കരിച്ച വാട്ടര്‍ ബെല്‍ പദ്ധതി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *