April 26, 2024

സ്വാശ്രയ സംഘങ്ങളും ഇനി ഡിജിറ്റൽ:നബാർഡ് ഇ-ശക്തി പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി

0
Img 20191106 Wa0118.jpg
.
കൽപ്പറ്റ: നാടിന്റെ വികസനത്തിൽ അടിസ്ഥാന ഘടകമായ ഗ്രാമങ്ങളിലെ സ്വാശ്രയ സംഘങ്ങൾ  ഡിജിറ്റലാവുന്നു. എല്ലാ എസ്.എച്ച്. ജികളെയും ഡിജിറ്റൈസ് ചെയ്യുന്ന നബാർഡ്  ഇ- ശക്തി പദ്ധതിക്ക് വയനാട് ജില്ലയിലും തുടക്കമാകുന്നു. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി അംഗങ്ങളുടെ വിവരം ,വായ്പ, തിരിച്ചടവ് , ബാധ്യത തുടങ്ങിയവയും എസ്.എച്ച്.ജി.യുടെ വളർച്ചാ പുരോഗതി എന്നിവയും  സ്വാശ്രയ സംഘങ്ങൾക്ക് കീഴിലെ സംരംഭങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ  എന്നിവ ഓൺ ലൈൻ വഴി രേഖപ്പെടുത്തും. സന്നദ്ധ സംഘടനകൾ, ബാങ്കുകൾ ,നബാർഡ് എന്നിവർക്കും വിവരങ്ങൾ ഓൺ ലൈൻ വഴി എളുപ്പത്തിൽ അറിയാൻ സാധിക്കും .നബാർഡിന്റെ നേതൃത്വത്തിലാണ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ   ഇ – ശക്തി  പ്രവർത്തനങ്ങൾ നടക്കുന്നത്. എസ്. ജി. കളുടെ പ്രവർത്തന മികവ്, സുതാര്യത ,വേഗത, കൃത്യത തുടങ്ങിയവയുടെ വളർച്ചക്ക് ഇ-ശക്തി പദ്ധതി ഉപകരിക്കും. നൂറ് ജില്ലകളിൽ 
 62,605 വില്ലേജുകളിൽ 4.34 ലക്ഷം  എസ്.എച്ച്. ജികൾ  ഇതുവരെ രജിസ്ട്രഷൻ പൂർത്തിയാക്കി. . 305 സംഘടനകൾ ഇതുവരെ ഇതിൽ പങ്കാളികളായി. നാലാം ഘട്ടമാണ് വയനാട്ടിൽ മൂന്ന് സംഘടനകളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്. വയനാട് ജില്ലാ തല ഉദ്ഘാടനം ലീഡ് ബാങ്ക് മാനേജർ ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നബാർഡ് ഡി.ഡി.എം. വി. ജിഷ,  ജില്ലാ സഹകരണ ബാങ്ക് ഡി.ജി.എം. ഷിബു,  ശശിധരൻ നായർ, ഫാ.ബെന്നി എടയത്ത്,  ഫാ: ജിനോജ്,  പി.എ. ജോസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *