October 21, 2026

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 6 മാസമായി കൂലി ഇല്ല: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

0
IMG-20191106-WA0338.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊഴിലുറപ്പ്  കൂലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച്  വെള്ളമുണ്ട പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളമുണ്ട ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
വെള്ളമുണ്ട പഞ്ചായത്തിലെ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് 6 മാസക്കാലമായി കൂലി ലഭിച്ചിട്ടില്ല. 1.5 കോടി രൂപയാണ് കൂലിയിനത്തിൽ ലഭിക്കാനുള്ളത് .ആദിവാസി വിഭാഗത്തിലടക്കം നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ കൂലി ലഭിക്കാതെ വലയുന്നത്. താൽക്കാലികമായി തൊഴിലാളികളുടെ കൂലി നൽകുവാൻ ഭരണ സമിതി തയ്യാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
മാർച്ചും ധർണ്ണയും സി .പി .ഐ. എം പനമരം ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗം എ കെ ഗോപാലൻ അധ്യക്ഷനായി, സി ഐ ടി യു നേതാവ് പി ജെ ആന്റണി, കെ എ മോഹനൻ, കെ രാമചന്ദ്രൻ, പി എ അസീസ് എന്നിവർ സംസാരിച്ചു.അനീസ് പുളിഞ്ഞാൽ സ്വാഗതവും, പി രാധ നന്ദിയും പറഞ്ഞു. ടി കെ രാമചന്ദ്രൻ ,എം പി പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *