July 14, 2026

സയൻസ് ക്ലബ്ബ് അസോസിയേഷൻ സി.വി രാമൻ ഉപന്യാസം മത്സരം നടത്തി.

0
IMG-20191107-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
           മീനങ്ങാടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സയൻസ് ക്ലബ്ബ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സരം ഹയർ സെക്കണ്ടറി വിഭാഗത്തിൽ  മലപ്പുറം ഇരുമ്പുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.മുഹമ്മദ് അൻഷിദ്, മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻ സ് ഹയർ സെക്കണ്ടറി സ്കൂളിലെ ജീവ, മിനു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ പാലക്കാട് കാട്ടുകുളം ഹയർ സെക്കണ്ടറി സ്കൂളിലെ മേഘ നായർ, കാസർകോട് കുണ്ടുകുഴി ജി.എച്ച്.എസ്.എസിലെ എസ്.ഗായത്രി എന്നിവരാണ് ജേതാക്കൾ. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മത്സരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ. ദേവകി അധ്യക്ഷത വഹിച്ചു.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ജോൺസൺ സമ്മാനങ്ങൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി എം.എസ്.ഷിബു, മനോജ് ചന്ദനക്കാവ്, പി.എ അബ്ദുൽ നാസർ, കെ.എം നാരായണൻ, മിനി സാജു, ടി.എം ഹൈറുദ്ദീൻ,  എം.സുനിൽകുമാർ, ടി.ജി. സജി, പി.എസ്.ഗിരീഷ് കുമാർ, സി.കെ.പവിത്രൻ, ബിന്ദു സാലു, ഡോ.ബാവ കെ.പാലുകുന്ന്, കെ.നൂർജഹാൻ, കെ. അനിൽ കുമാർ, ബി. ബിനേഷ്, കെ.എസ്.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *