October 23, 2026

നവ സംരംഭകര്‍ക്ക് പരിശീലനം 14 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ

        മൃഗസംരക്ഷണ മേഖലയില്‍  പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വര്‍ക്കായി സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രം മുഖേന  നവംബര്‍ 14,15 തീയതികളില്‍  പരിശീലനം നല്‍കുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുളളവര്‍ക്ക് 14 ന്  സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്റ്റേഷനു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും  വൈത്തിരി, മാനന്തവാടി താലൂക്കുകളിലുളളവര്‍ക്ക് 15 ന്  മാനന്തവാടി  വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി  ഹാളിലും രാവിലെ 10  മണി മുതല്‍ 5 വരെയാണ്  പരിശീലനം. താല്‍പര്യമുള്ളവര്‍ അടുത്തുള്ള മൃഗസംരക്ഷണ സ്ഥാപനങ്ങള്‍ മുഖേനയോ മൃഗാശുപത്രികള്‍  മുഖേനയോ നവംബര്‍ 12 ന് വൈകീട്ട് 3 നകം രജിസ്റ്റര്‍  ചെയ്യണം.  അഞ്ചോ അതില്‍ കൂടുതലോ കറവപശുക്കളെ വളര്‍ത്തുന്ന ക്ഷീര കര്‍ഷകര്‍ക്ക്  മുന്‍ഗണന നല്‍കും. ഫോണ്‍. 04936   220399.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *