March 19, 2024

കാര്‍ഷിക മേഖലയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എ.ആർ. അജയകുമാർ.

0
04.jpg

   കാര്‍ഷിക മേഖലയില്‍ വയനാട് ജില്ലയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടറായി ചുമതലയേറ്റെടുക്കുന്ന ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജില്ലാ വികസനസമിതിയും ജില്ലാ ആസൂത്രണ സമിതിയും നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിച്ചു. രണ്ടു പ്രളയങ്ങളെ അതിജീവിക്കാന്‍ പൊതുജനങ്ങളുടെ ഇടപ്പെടലുകളും കരുത്തേകിയെന്നും  അദ്ദേഹം പറഞ്ഞു.  ജില്ലയ്ക്കു സ്വന്തമായി ദുരന്ത നിവാരണ സേനയെന്ന ആശയത്തിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ജില്ലാ കളക്ടറെ നേതൃത്വത്തിലായിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തിനെ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ജില്ലാ കളക്ടറുടെ കൃത്യമായ അവലോകനം സഹായിച്ചിട്ടുണ്ടെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായരും പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും ജില്ലാ വികസന സമിതിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് എ. പ്രഭാകരനും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനു സമ്മാനിച്ചു. 
     ജില്ലാ ആസൂത്രണ ഭവന്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിന്റെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സപ്ലിമെന്ററി ആക്ഷന്‍ പ്ലാനുകളും പരിഗണിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *