July 14, 2026

എം വേലായുധന്റെ വിയോഗത്തില്‍ പ്രസ്‌ക്ലബ് അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കര്‍ഷകസംഘം ജില്ല സെക്രട്ടറിയുമായിരുന്ന എം വേലായുധന്റെ നിര്യാണത്തില്‍ വയനാട് പ്രസ്‌ക്ലബ്ബ് അനുശോചിച്ചു. വയനാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്ത് വേറിട്ട സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും അനുശോചനക്കുറിപ്പില്‍ പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വയനാടിന് നഷ്ടപ്പെട്ടത് മികച്ച സഹകാരിയെയാണ്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ച് പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അവര്‍ക്കായി നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളെയും തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചതിന് പിന്നിലും എം വേലായുധന്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും വയനാട് പ്രസ് ക്ലബ് അനുശോചക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *