July 14, 2026

ഡിസ്ട്രിക്ട് ഏർലി ഇന്റെർവെൻഷൻ സെന്ററിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

0
shishudinagosham.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശിശുദിനാഘോഷം സംഘടിപ്പിച്ചു 
ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും നേതൃത്വത്തിൽ കൽപ്പറ്റ ജനറൽ  ആശുപത്രിയിലെ ഡിസ്ട്രിക്ട് ഏർലി ഇന്റെർവെൻഷൻ സെന്ററിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി പീഡിയാട്രിക് വിഭാഗം തലവൻ  ഡോ. ഹനീസ് അധ്യക്ഷത വഹിച്ചു. എൻ. എച്ച്. എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ബി. അഭിലാഷ് മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ പെയിന്റിംഗ് മത്സരങ്ങളും കലാപരിപാടികളും ഇതോടൊപ്പം നടത്തി. സീനിയർ പീഡിയാട്രീഷ്യൻസുമാരായ ഡോ. ഫൈസൽ, ഡോ. അഫ്സൽ, ഡിസ്ട്രിക്ട് ഏർലി ഇന്റെർവെൻഷൻ സെന്റർ  മെഡിക്കൽ ഓഫീസർ ഡോ. റന, ഡെന്റൽ സർജൻ ഡോ. വിജിൻ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തിൽ പങ്കെടുത്ത 50-ഓളം കുട്ടികൾക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. കൂടാതെ പായസ വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *