July 15, 2026

ജില്ലാ സ്കൂൾ കലോത്സവത്തിൽ കാണികളെ പിടിച്ചിരുത്തി കോൽക്കളി

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ചാഞ്ഞടിച്ച് ചെരിഞ്ഞടിച്ച് കോൽക്കളിയിൽ അവർ കാണികളെ പിടിച്ചിരുത്തി . ബൈത്തിൽ തുടങ്ങി താളം മുറുകുന്നതോടെ കളിയിൽ ചടുലമായ വേഗത കൈവരിച്ച് ഒരേ താളത്തിൽ കളരിപ്പയറ്റിന്റെ മെയ് വഴക്കത്തിൽ അവർ വേദിയെ കീഴടക്കുമ്പോൾ സദസ് കരഘോഷം കൊണ്ട് മുഖരിതമായി. സ്കൂൾ കലോത്സവങ്ങളിൽ ഏറ്റവും ജനകീയ ഇനങ്ങളിൽ ഒന്നായ കോൽക്കളി അതിന്റെ മുഴുവൻ വീറും വാശിയും പ്രകടമാക്കിയാണ് ഇന്നലെ വേദി രണ്ട് മഹാത്മയിൽ അവസാനിച്ചത്. ഹൈ സകൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പൊടിപാറിയ മത്സരമായിരുന്നു വേദിയിൽ അരങ്ങേറിയത്. ഹൈസ്കൂളിൽ അഞ്ച് ടീമുകളാണ് മത്സരിക്കാനെത്തിയത്. മത്സരത്തിൽ എം.ജി.എമ്മിന്റെ പതിറ്റാണ്ടുകളുടെ കുത്തക തകർത്ത് എൻ.എസ്.എസ് കൽപ്പറ്റ ഒന്നാമതെത്തി. ഹയർ സെക്കൻഡറിയിൽ നാല് ടീമുകളായിരുന്നു മത്സരിക്കാനെത്തിയത്. ജി.വി.എച്ച്.എസ്.എസ് മാനന്തവാടി ശക്തമായ പോരാട്ടത്തിനൊടുവിൽ ഇവിടെ വെന്നിക്കൊടി പാറിച്ച് സംസ്ഥാനതലത്തിലേക്ക്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *