May 17, 2024

ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ ബ്ലോഗ്

0
Img 20191115 Wa0101.jpg
പടിഞ്ഞാറത്തറ: നവംബർ പതിനൊന്നാം തീയതി മുതൽ  പതിനഞ്ചാം തീയതി വരെ  നടത്തുന്ന   വയനാട് ജില്ലാ കലോത്സവത്തിലെ തൽസമയ വിവരങ്ങൾ അറിയാൻ വിദ്യാർത്ഥികൾ  നിർമ്മിച്ച ബ്ലോഗ് ജനങ്ങൾക്ക് വലിയ സഹായിയായി.  ഹയർ സെക്കണ്ടറി വിഭാഗം ക്രിയേറ്റീവ് ക്ലബ്ബ് വിദ്യാർഥികളാണ് ഈ ബ്ലോഗ് നിർമ്മിച്ചത്. വേദികളെക്കുറിച്ചും ഓരോ ദിവസവും നടത്തുന്ന പരിപാടികളുടെ സമയത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ ലഭ്യമാകുന്നതാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകത.   ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഉടൻ വിവരങ്ങൾ ലഭ്യമാകും.
 ബ്ലോഗിന്റെ പ്രകാശനം നിർവഹിച്ചത് ജില്ലാ പഞ്ചായത്ത് പ്രസ്ഡണ്ട് കെ.ബി നസിമയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *