May 6, 2024

അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും മാനന്തവാടി ഉപജില്ലക്ക് കിരീടം

0
അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും മാനന്തവാടി ഉപജില്ലക്ക് കിരീടം. ആകെയുള്ള 19 ഇനങ്ങൾ പൂർത്തിയായപ്പോൾ 96 പോയിൻറ്  നേടിയാണ് മാനന്തവാടി ഓവറോൾ കിരീടം നേടിയത്. രണ്ടാമതുള്ള വൈത്തിരിക്ക് 83 പോയിൻറും മൂന്നാമതുള്ള ബത്തേരിക്ക് 82 പോയിൻറുമുണ്ട്. സ്കൂളുകളിൽ 58 പോയിൻറ്  നേടി പനമരം ക്രസൻറ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 54 പോയിൻറുമായി മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസും രണ്ടാമതും 44 പോയിൻറുമായി  പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മൂന്നാമതുമെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *