April 23, 2024

പരുമല നഗർ പളളിപ്പെരുന്നാൾ തുടങ്ങി

0
Img 20191115 Wa0294.jpg
  മാനന്തവാടി: കാട്ടിക്കുളം 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ തുടങ്ങി.  17 രാവിലെ  വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം കൊടിയേറ്റിയതോടെയാണ് തിരുനാൾ ആരംഭിച്ചത്. 11, 12, 13 തീയതികളില്‍ വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരം, ഏഴിന് പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടന്നു.14-ന് വൈകുന്നേരം ആറിന് സന്ധ്യാനമസ്‌കാരം , ഏഴിന് ഗാനശുശ്രൂഷ, വചനശുശ്രൂഷ,  ആശീര്‍വാദം നേര്‍ച്ചവിളമ്പ് എന്നിവ നടന്നു.15-ന് രാവിലെ 7.30-ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, വിളക്ക് നേര്‍ച്ച എന്നിവ ഉണ്ടായിരുന്നു. വൈകുന്നേരം 5.30-ന് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ തിരുമേനിക്കും വിവിധ ദേവാലയങ്ങളിൽ നിന്ന് പുറപ്പെട്ട പദയാത്രകൾക്കും സ്വീകരണം നൽകി. അനുഗ്രഹ പ്രഭാഷണം. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് നിർവഹിച്ചു.  ദൈവാലയത്തില്‍ നിന്നും മേലെ 54 കുരിശ്ശടിയിലേക്ക് ഭക്തി നിര്‍ഭരമായ റാസ, സ്‌നേഹവിരുന്ന് എന്നിവ നടന്നു.16-ന് രാവിലെ 7.30-ന് പ്രഭാത നമസ്‌കാരം. 8.30-ന് വിശുദ്ധ കുര്‍ബാന. 9.30-ന് മദ്ധ്യസ്ഥ പ്രാര്‍ഥന. 10.30-ന് പ്രദക്ഷിണം. 11.30-ന് പെരുന്നാള്‍ ലേലം, 12-ന് നേര്‍ച്ച വിളമ്പ്. 17-ന് 7.30-ന് പ്രഭാത നമസ്‌കാരം. 8.30-ന് വിശുദ്ധ കുര്‍ബാന. 10.30-ന് രക്തദാനം മഹാദാനം എന്ന സന്ദേശവുമായി രക്തദാന ക്യാംപ് നടത്തും. ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ബിനിജ മെറിൻ, കെ.എം. ഷിനോജ്, എം.പി. ശശികുമാർ, സി. നൗഷാദ്, ഇ.വി. ഷംസു എന്നിവരെ ആദരിക്കും. ചടങ്ങുകൾക്ക് വികാരി ഫാ. ജോണ്‍ നടയത്തുംകര, ഇ.വി. അവറാച്ചന്‍,  ജിതിന്‍ മാത്യു, സജി പുളിക്ക കുടിഎന്നിവര്‍ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *