April 26, 2024

കലാമാമാങ്കത്തിലെ താരമായി അനുസിത്താരയുടെ അനുജത്തി അനുസോനാരസയാം.

0
Img 20191115 Wa0177.jpg
സിനിമാതാരം അനുസിത്താരയുടെ അനിയത്തി അനുസോനാരയാണ് കലാമാമാങ്കത്തിലെ താരം. ഹയർസെക്കൻഡറി വിഭാഗം 
മോഹിനിയാട്ട മത്സരത്തിൽ മൂന്നാം വർഷവും ഈ മിടുക്കി വിജയം കൈപ്പിടിയിലൊതുക്കി.
കൽപ്പറ്റ എൻ.എസ്.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാത്ഥിനിയാണ് 
അനുസോനാരസയാം.   മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ അനുസോനാര മാപ്പിളപ്പാട്ടിലും,  കഥകളിയിലും
 രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ കലാപ്രതിഭക്ക് 
സംസ്ഥാനമേളയിൽ എ.ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
അടുത്ത മാസം റിലീസ് ചെയ്യുന്ന സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ക്ഷണം സിനിമയിലെ മുഖ്യ കഥാപാത്രമാണ് അനുസോനാര.
മുൻപ് സംസ്ഥാന കലോൽസവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രമുഖ സിനിമാ നടി അനുസിത്താര പ്രത്യേക ശിക്ഷണം അനിയത്തിക്ക് നൽകുന്നുണ്ട് .
കൽപ്പറ്റ മുനിസിപ്പാലിറ്റി ജീവനക്കാരൻ സലാം, ഡി.പോൾ ഇംഗ്ലീഷ് മീഡിയം അദ്ധ്യാപിക രേണുക സലാം എന്നിവരുടെ മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *