October 23, 2026

വിജയികൾക്ക് പച്ചക്കറിത്തൈകൾ നൽകി മക് ലോഡ്സ് ഇംഗ്ലിഷ് സ്കൂളിലെ വാർഷിക സ്പോർട്സ്

0
IMG-20191115-WA0162.jpg
By ന്യൂസ് വയനാട് ബ്യൂറോ
.             ബത്തേരി: പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ സ്പോർട്സ്  ഒളിംപ്യൻ ടി. ഗോപി ഉൽഘാടനം ചെയ്തു. പഠനത്തോടൊപ്പം കായിക പരിപാടികളിലും ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധ്യാന്യം അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഓരോ ഇനത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക്‌ സർട്ടിഫിക്കറ്റും മെഡലും പച്ചക്കറി തൈകളും സമ്മാനിച്ചു. പച്ചമുളക്, വഴുതിന, തക്കാളി എന്നിവയുടെ തൈകളാണ് കുട്ടികൾക്ക് സമ്മാനിച്ചത്.         സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ. ബീന സി.എ അധ്യക്ഷത വഹിച്ചു. ജനറൽ ക്യാപ്റ്റൻ ആദിത്യ വിശ്വം സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ ധനേഷ് ചീരാൽ നന്ദിയും പറഞ്ഞു. സ്ക്കൂൾ മാനേജർ  .ഷിംജിത് ദാമു, അഡ്മിനിസ്ട്രേറ്റർ  എ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *