October 24, 2026

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 19 ന് മാനന്തവാടിയിൽ

0
IMG-20191116-WA0279.jpg
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 19 ന് മാനന്തവാടിയിൽ. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
19 ന് രാവിലെ 9.30 മുതൽ മാനന്തവാടി ചൂട്ടക്കടവ് റിവർഡെയിൽസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം നടക്കുക. സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 6 ഏരിയ കമ്മിറ്റികളിൽ നിന്നായി 172 പ്രതിനിധികൾ പങ്കെടുക്കും. നോട്ട് നിരോധനം, ജി.എസ്.ടി, രാത്രി യാത്രാ നിരോധനം, തുടങ്ങി വ്യാപാര മേഖലയുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ സമിതി ഭാരവാഹികളായ വി.കെ.തുളസീദാസ്, പി.പ്രസന്നകുമാർ, ടി.രക്നാകരൻ, ടി.സുരേന്ദ്രൻ, അബ്ദുൾ മുത്തലിബ്, എം.എൻ.ഭുവൻ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *