July 14, 2026

ലെൻസ്ഫെഡ് പതിനൊന്നാം ജില്ലാ സമ്മേളനം നടത്തി.

0
IMG-20191116-WA0272.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് :  പനമരത്ത് വച്ച് നടന്ന ലെൻസ്ഫെഡ് പതിനൊന്നാം ജില്ലാ സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ടി. എസ്. ദിലീപ്കുമാർ  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഷൈനി കൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. ലെൻസ്ഫെഡ് സംസ്ഥാന സിക്രട്ടറി  സനിൽകുമാർ  മുഖ്യ പ്രഭാഷണം നടത്തി. ലെൻസ്ഫെഡ് മുൻ സംസ്ഥാന പ്രസിഡന്റ്  ടി. സി. വി. ദിനേഷ് കുമാർ,സംസ്ഥാന സെന്റർ കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഫസൽ,  ഇ. പി. ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ എ കെ.,  എ. പി. അനിൽകുമാർ,  അഷ്റഫ് പൈക്കാടൻ,  സംസ്ഥാന സമതിയംഗം  ഹാരിസ് അറക്കൽ, മുൻ ജില്ലാ പ്രസിഡന്റ്  ജാഫർസേഠ്, മുൻ ജില്ലാ സിക്രട്ടറി  രവീന്ദ്രൻ എം., ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് മുസ്ഥഫ, മുൻ മാനന്തവാടി താലൂക്ക് സെക്രട്ടറി  സജി വർഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി .സതീഷ് അരിവയൽ  സ്വാഗതവും ട്രഷറർ  പ്രിയേഷ് ടി  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *