August 11, 2026

കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: ലോക പ്രമേഹ ദിനമായ നവംബർ 14-ന് കൽപ്പറ്റ യെസ് ഭാരത് കോംബൗണ്ടിൽ വെച്ച് കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും ചേർന്ന് സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു..ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ മറ്റത്തിൽ യോഹന്നാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.അശോക് അധ്യക്ഷത വഹിച്ചു.ഡോ.റോജസ് സെബാസ്റ്റ്യൻ, ഷിബു താമരച്ചാലിൽ, അഡ്വ.ടി.യു.ബാബു, ഡോ.വിനോദ് ബാബു, ഡോ.നൗഷാദ് ,പ്രിയാ ഷിബു, സോയാ റോജസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 600-ൽ പരം രോഗികളുടെ രോഗനിർണയം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *