April 20, 2024

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നടപടികള്‍ കര്‍ശനമാക്കും .

0


കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും നടപടികള്‍ ശക്തിപ്പെടുത്താനും കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്‍ഡ്‌ലൈന്‍ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷതയില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കുട്ടികള്‍ക്കെതിരെയപം അതിക്രമങ്ങള്‍ തടയുന്നതിനൊപ്പം ഇരയാക്കപ്പെട്ട കുട്ടികളുടെ കുടുംബ പശ്ചാത്തലം നിരീക്ഷിച്ച് ആവശ്യമുള്ള പിന്തുണകള്‍ നല്‍കണം. കൗണ്‍സിലിംഗ് നല്‍കുകയും നിയമ നടപടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ മുന്‍കൈയ്യെടുക്കണമെന്നും   പ്രവര്‍ത്തന വിശകലനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അഭിപ്രായപ്പെട്ടു.                            
കുട്ടിയെ പരിപാലിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ കുട്ടിയെ ശാരീരികവും മാനസികവുമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  കുട്ടികളുമായി അടുത്ത ബന്ധമുള്ള സുഹ്യത്തുക്കളും അയല്‍ക്കാരും കൂടാതെ വീടുകളില്‍ നിന്നുപോലും അതിക്രമങ്ങള്‍ കൂടുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. സുരേന്ദ്രന്‍ യോഗത്തെ അറിയിച്ചു.
അവധിക്കാലങ്ങളിലാണ് കുട്ടികള്‍ അധികവും കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. അതിനാല്‍ അത്തരം ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ഒരുമിച്ചിരിക്കാനും സംവദിക്കാനും സാധിക്കുന്ന ഇടങ്ങള്‍ സാധ്യമാക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത നിര്‍ദേശിച്ചു. ചൈല്‍ഡ് ലൈനില്‍ ജില്ലയില്‍ മാത്രം 898 കേസുകളാണ് 2018-19 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയുടെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ്  എല്ലാ കുട്ടികള്‍ക്കും ഒരു കുട്ടിക്കാലം എന്ന ലക്ഷ്യവുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ സംഘടനകളും വകുപ്പുകളും ഇതിനായി ചൈല്‍ഡ് ലൈനുമായി കൈകോര്‍ക്കുന്നു.  പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.                                                                                                                    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *