കാർമൽഹിൽ ആശ്രമ ഇടവകയുടെ കൂദാശ കർമ്മം നടത്തി.
മാനന്തവാടി:
വടക്കേവയനാട്ടിലെ കുടിയേറ്റ പ്രദേശമായ തലപ്പുഴയിലെ കാർമൽഹിൽ ആശ്രമ ഇടവകയുടെ കൂദാശ കർമ്മം നടത്തി. . മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം കാർമികത്വം വഹിച്ചു. .ഞായറാഴ്ച്ച രാവിലെ 8.30 ന് നടക്കുന്ന പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിന് സി.എം.ഐ.കോഴിക്കോട് പ്രൊവിൻഷ്യൽ ഫാ.തോമസ് തെക്കേൽ നേതൃത്വം നൽകി. .1954ൽ സി.എം.ഐ.ആശ്രമമായി തുടങ്ങി 1973 ൽ മാനന്തവാടിരൂപത രൂപംകൊണ്ട ശേഷമുള്ള ആദ്യ ഇടവകയാണ് തലപ്പുഴ കാർമൽഹിൽ ദേവാലയം. ഫാ.റോജി കഴുകനോലിക്കലാണ് ഇപ്പോഴത്തെ ഇടവക വികാരി.




Leave a Reply