ആരാധനാലയങ്ങൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതികങ്ങളാകണം; ഒ.ആര്‍. കേളു എം.എല്‍.എ.
മാനന്തവാടി ∙ ദേവാലയങ്ങൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
പ്രതികങ്ങളാകണമെന്ന് ഒ.ആര്‍. കേളു എം.എല്‍.എ. പറഞ്ഞു. കാട്ടിക്കുളം 54
പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല
തിരുമേനിയുടെ തിരുന്നാളിനോടനുബന്ധിച്ച് രക്തദാനം മഹാദാനം എന്ന
സന്ദേശവുമായി നടത്തിയ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തദാന രംഗത്തെ നിസ്വാർഥ
പ്രവര്‍ത്തനങ്ങൾക്ക് ബ്ലഡ് ബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ മെറിൻ,
ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, ബ്ലഡ് ഡോണേഴ്സ് ഫോറം
പ്രസിഡന്റ് എം.പി. ശശികുമാർ, സംസ്ഥാന പുരസ്കാര ജേതാക്കളായ സി. നൗഷാദ്,
ഇ.വി. ഷംസു എന്നിവരെ നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് ഉപഹാരം നൽകി
ആദരിച്ചു. വികാരി ഫാ. ജോണ്‍ നടയത്തുംകര അധ്യക്ഷത വഹിച്ചു. നഗരസഭാ
കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, സ്വപ്ന ബിജു, ട്രസ്റ്റി ജിതിന്‍
മാത്യു, ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്, സെക്രട്ടറി ഇ.വി.
അവറാച്ചന്‍, ജനറൽ കൺവീനർ സജി പുളിക്കകുടി എന്നിവര്‍ പ്രസംഗിച്ചു.
എച്ച്ഡിഎഫ് സി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാംപിൽ നിരവധി ആളുകൾ രക്തം
ദാനം ചെയ്തു. രക്തദാന ക്യാംപോടുകൂടി ഒരാഴ്ച നീണ്ട് നിന്ന തിരുനാൾ
സമാപിച്ചു.




Leave a Reply