October 23, 2026

തരുവണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു.

0
vlcsnap-2019-11-18-15h11m09s13.png
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ; എം പി വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപോയഗിച്ച് നവീകരിച്ച തരുവണ ഹവണ്‍മെന്റ് ഹയര്‍സെക്കണ്ടറിസ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബ് എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.പത്ത് ലക്ഷം രൂപാ ചിലവിലാണ് ലാബ് നവീകരിച്ചത്.കമ്പ്യൂട്ടര്‍ ലാബിനായി പത്ത് ലക്ഷം രൂപാ 25 കമ്പ്യൂട്ടറുകള്‍ വാങ്ങിക്കുന്നതിനായി എംഎല്‍എ യും അനുവദിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വെച്ച് ശാസ്ത്രമേളയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ എ ദേവകി,ബ്ലോക് പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കെകെസി മൈമൂന,പിടിഎ പ്രസിഡന്റ് കെസി ആലി,പ്രിന്‍സിപ്പാള്‍ ഇ ജെ പോള്‍,ഹെഡ്മാസ്റ്റര്‍ എ നിര്‍മല, സൂപ്പി പള്ളിയാല്‍,കമ്പ അബ്ദുള്ള,മമ്മുമാസ്റ്റര്‍,ഷബീറലി വെള്ളമുണ്ട,കൂവണ വിജയന്‍ സിദ്ദീഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *